Connect with us

Covid19

ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും; പ്രഖ്യാപനം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ഏര്‍പെടുത്തിയ 21 ദിവസത്തെ ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. പ്രധാനമന്ത്രി ഔദ്യോഗികമായി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14ന് ഇതിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രധാനമന്ത്രി അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.

ലോക്ഡൗണ്‍ നീട്ടുമെങ്കിലും ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മത്സ്യബന്ധന മേഖലയെ പൂര്‍ണമായും ലോക്ഡൗണില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. കാര്‍ഷിക മേഖലക്കും ഇളവനുവദിക്കാന്‍ സാധ്യതയുണ്ട്.

---- facebook comment plugin here -----

Latest