Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് പേര്‍ മരിച്ചു; 336 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസ് രോഗികളുടേയും ഇത് ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. ഇതോടെ വെറസ് മൂലം രാജ്യത്ത് മരണപ്പെടുന്നവരുടെ എണ്ണം 56 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. 2301 പേര്‍ക്കാണ്് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനിടെ അസുഖം മാറി 157 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം വൈറസ് വലിയ തോതില്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇന്ന് കൂടുതല്‍ പരിശോധന ഫലം വരുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവിയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുകയാണ്. ഒരു ഡോക്ടര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും ഇതിനെതിരായ പോരാട്ടത്തില്‍ നം വിജയിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest