Connect with us

Covid19

സർക്കാർ നിർദേശങ്ങൾ പാലിക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | രാജ്യത്ത് സമ്പൂർണമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കൊവിഡ് 19 മഹാമാരി ലോകമാകെ പടർന്നുപിടിച്ച സാഹചര്യത്തിൽ വിദഗ്ധരായ ശാസ്ത്രജ്ഞർ ഒരുമിച്ചു അഭിപ്രായപ്പെടുന്ന പ്രതിരോധ മാർഗമായ സംഘം ചേരാതിരിക്കുക, പൊതുവായി ആളുകൾ കൂടുന്ന എല്ലാ പരിപാടികളും മാറ്റിവെക്കുക, വിദേശങ്ങളിൽ നിന്ന് വന്നവർ 15 ദിവസം ക്വാറന്റൈനിൽ ഇരിക്കുക തുടങ്ങിയ മാർഗങ്ങൾ ഓരോരുത്തരും പാലിക്കണമെന്ന് കാന്തപുരം പറഞ്ഞു.

സാധാരണ ജീവിതത്തിൽ നിന്നുള്ള ഈ ഒറ്റപ്പെടൽ ഒരിക്കലും വിഷാദത്തിലേക്ക് പോകാനിടയാകരുത്. തിരക്കുകളിൽ നിന്നുള്ള ഈ മാറിനിൽക്കൽ നമ്മുടെ ജീവിതത്തിന് കൃത്യമായ ക്രമീകരണവും ചിട്ടയും രൂപപ്പെടുത്താൻ നിമിത്തമാകണം. അതോടൊപ്പം, നമ്മുടെ ചുറ്റുപാടുമുള്ളവരുടെ വിഷമങ്ങൾ കണ്ടറിയണം. സാധാരണ ജോലികൾ ചെയ്യുന്നവരുടെ ജീവിത മാർഗം തടസ്സപ്പെട്ടതിനാൽ, അവർ പ്രയാസത്തിലാണോ എന്ന് അന്വേഷിക്കണം. നേരിട്ടുള്ള സംഗമങ്ങൾ അസാധ്യമായതിനാൽ മൊബൈലും ഇന്റർനെറ്റും അടക്കമുള്ളവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. എന്നാൽ, ഇന്റർനെറ്റിനും ടെലിവിഷനും അടിപ്പെടരുതെന്നും കാന്തപുരം പറഞ്ഞു.

Latest