National
കൊവിഡ്: രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി
ന്യൂഡല്‍ഹി | കൊവിഡ്19 വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ ഇറ്റാലിയന്‍ പൗരന് മരിച്ചതായാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളി(69)യാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ്വിസയിലാണ് ഇന്ത്യയിലെത്തിയത്.അതേ സമയം ഇയാല്‍ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 223 ആയി. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി.രാജ്യത്തെ മൊത്തം രോഗ ബാധിതരില്‍ 32 പേര് വിദേശികളാണ്. നേരത്തെ കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, മഹരാഷ്ട്ര എന്നിവിടങ്ങളില്‍ ഓരോരുത്തര് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു