Connect with us

Covid19

ട്രംപിന് കൊറോണയില്ല; പരിശോധന ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്. ട്രംപിനെ പരിശോധനക്ക് വിധേയനാക്കിയെന്നും എന്നാല്‍ ഫലം നെഗറ്റീവാണെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചു.

കൊവിഡ് 19 സ്ഥിരീകരിച്ച ബ്രസീലിയന്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ ഉള്‍പ്പെടെ ബ്രസീലിയന്‍ നയതന്ത്ര പ്രതിനിധി സംഘവുമായി ട്രംപ് കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട നയതന്ത്ര പ്രതിനിധി ഫാബിയോ വജന്‍ഗാര്‍ട്ടനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ട്രംപിനെയും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും വൈറ്റ് ഹൗസ് ഈ ആവശ്യം നിഷേധിച്ചിരുന്നു. പിന്നീട് ബ്രസീലിയന്‍ പ്രസിഡന്റിന് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ ട്രംപ് സ്വയം നിരീക്ഷണത്തില്‍ കഴിയുകയും പരിശോധന നടത്തുകയുമായിരുന്നു.

ഫ്‌ളോറിഡയിലെ ഒരു റിസോട്ടില്‍വെച്ചാണ് ബ്രസീലിയന്‍ സംഘവുമായി ട്രംപ് സമ്പര്‍ക്കം പുലര്‍ത്തിയത്. ഇവരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സംഘത്തോടൊപ്പം ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

Latest