Covid19
കൊവിഡ് 19: കൊച്ചിയില്‍ 30 പേരുടെ ഫലം നെഗറ്റീവ്
കൊച്ചി| കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാംപിള്‍ പരിശോധനയിലാണ് ഇവര്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. അതിനിടെ ഇറ്റലിയില്‍ കുടുങ്ങിവരില്‍ മടങ്ങിയെത്തിയ 21 മലയാളികളിലും രോഗലക്ഷമില്ലെന്ന് കണ്ടെത്തി. ഇവരം രണ്ട് ആഴ്ച വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെട്ട് പറഞ്ഞയച്ചു. അതിനിടെ എറണാകുളത്ത് ഇതിനകം രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും നില തൃപതികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളജ്, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിരവധി പേര് എൊസൊലേഷനില് തുടരുകയാണ്. ഇവരില്‍ ലണ്ടനില്‍നിന്നുള്ള രണ്ട് വിദേശികളുമുണ്ട്.അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് അധികതര്‍ അറിയിച്ചു.