Kerala
ദിലീപിന് തിരിച്ചടി: കേസ് രണ്ടായി പരിഗണിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി. നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസും രണ്ടായി പരിഗണിക്കണമെന്ന ഹരജിയാണ് തള്ളിയത്. അതേസമയം, നേരത്തെ രണ്ടുതവണ സമന്‍സ് അയച്ചിട്ടും ഹാജരാവാതിരുന്ന കുഞ്ചാക്കോ ബോബന് സാക്ഷി വിസ്താരത്തിനായി ഇത്തവണ കോടതിയില്‍ ഹാജരായി. ഷൂട്ടിംഗ് തിരക്കുമൂലമാണ് കുഞ്ചാക്കോ എത്താതിരുന്നത്. നടി ബിന്ദു പണിക്കരും കോടതിയിലെത്തി.
കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപിന് ആക്രമണത്തിന് ഇരയായ നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങളടക്കമുള്ളവരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിക്കുന്നത്.
---- facebook comment plugin here -----