Kerala
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍: മാര്‍ച്ച് 16ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് സെന്‍സസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 16ന് മുഖ്യമന്ത്രി സര്‍വകകക്ഷി യോഗം വിളിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്ററു (എന്‍ പി ആര്)മായി സെന്‍സസിന് ബന്ധമില്ലെന്നും എന്‍ പി ആര് കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി (സി എ എ)യും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
---- facebook comment plugin here -----