Connect with us

Kerala

സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ആറ് ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് ഉയര്‍ത്തി. എല്ലാ ലോട്ടറികളുടെയും നിരക്ക് ഏകീകരിച്ചുകൊണ്ടാണ് വര്‍ധന. പത്ത് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. നിരക്ക് ഏകീകരിച്ചതോടെ കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വിലയില്‍ പത്ത് രൂപ കുറയുകയും ചെയ്തു.

ലോട്ടറി വകുപ്പാണ് വില ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ലോട്ടറിയുടെ ജിഎസ്ടി നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വില വര്‍ധന. സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ത നികുതി ഏര്‍പ്പെടുത്തണമെന്ന് കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും കൗണ്‍സില്‍ ഈ നീക്കം അംഗീകരിച്ചിരുന്നില്ല.

Latest