Connect with us

Kerala

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Published

|

Last Updated

കുറവിലങ്ങാട്  |കോട്ടയത്ത് എംസി റോഡില്‍ കാളികാവ് പെട്രോള്‍ പമ്പിന് മുന്‍വശത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തിരുവാതുക്കല്‍ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടില്‍പടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകന്‍ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകന്‍ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. അമ്പാടിയാണ് കാര്‍ ഓടിച്ചിരുന്നത്. പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു കുടുംബം. കാര്‍ എതിരെ വന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

നാട്ടുകാരും കടുത്തുരുത്തിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Latest