Connect with us

Gulf

യമനില്‍ ഹൂതികള്‍ സ്ഥാപിച്ച 1,616 കുഴിബോംബുകള്‍ കണ്ടെത്തി

Published

|

Last Updated

ദമാം | ആഭ്യന്തര സംഘര്‍ഷത്തിനിടെ യമനിലെ തീവ്രവാദി വിഭാഗമായ ഹൂത്തികള്‍ സ്ഥാപിച്ച 1,616 കുഴിബോംബുകള്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരെ ലക്ഷ്യം വച്ചാണ് യമനിന്റെ മിക്ക പ്രദേശങ്ങളിലും വന്‍തോതില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് പ്രോജക്ട് അധികൃതര്‍ പറഞ്ഞു.

ജനുവരിയില്‍ മാത്രം കിംഗ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്റെ നേതൃത്വത്തില്‍ യെമനില്‍ നടത്തിയേ “പോര്‍ മൈന്‍” ആറ് പേഴ്സണല്‍ ആന്റി മൈനുകള്‍, 402 ടാങ്ക് വിരുദ്ധ ഖനികള്‍, പതിനൊന്ന് സ്‌ഫോടകവസ്തുക്കള്‍, 1,197 ഓര്‍ഡനന്‍സ് എന്നിവ പുറത്തെടുത്തു. ഇതുവരെ ആകെ 125,902 കുഴിബോംബുകളാണ് കണ്ടെത്തിയിട്ടുള്ളത്.

---- facebook comment plugin here -----

Latest