Connect with us

International

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്: ഡെമോക്രാറ്റ് പ്രമേയം സെനറ്റ് തള്ളി

Published

|

Last Updated

വാഷിങ്ടന്‍ |അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കം പാളി. വൈറ്റ്ഹൗസ് രേഖകള്‍ ഹാജരാക്കാനുള്ള ഡെമോക്രാറ്റ് പ്രമേയം സെനറ്റ് തള്ളി. 47ന് എതിരെ 53 വോട്ടിനാണ് പ്രമേയം തള്ളിയത്. യുക്രൈയ്‌ന് സാമ്പത്തിക സഹായം നല്‍കല്‍ സംബന്ധിച്ച രേഖകള്‍ വൈറ്റ്ഹൗസില്‍നിന്നും വിളിച്ചുവരുത്തണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ പ്രമേയം

ട്രംപിന്റെ ഉപദേശകനും ഛീഫ് ഓഫ് സ്റ്റാഫുമായ മിക് മെല്‍വനെ സഭയില്‍ വിളിച്ചുവരുത്തണമെന്ന പ്രമേയവും സെനറ്റ് തള്ളി. റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്‌മെന്റ് പ്രമേയം തള്ളുമെന്ന് ഏറെക്കുറേ ഉറപ്പാണ്. ജനപ്രതിനിധി സഭ നേരത്തെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നു. തനിക്കെതിരെ രാജ്യത്ത് നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ട്രംപ് പറഞ്ഞു. കുറ്റവിചാരണ ചട്ടങ്ങളില്‍മേലുള്ള വാദപ്രതിവാദമാണു സെനറ്റില്‍ ആദ്യം ദിനം നടക്കുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതല്‍ വിചാരണ.