Connect with us

Alappuzha

വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Published

|

Last Updated

അമ്പലപ്പുഴ | വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് അമ്പലപ്പുഴ സോണ്‍ ജനറല്‍ സെക്രട്ടറി നീര്‍ക്കുന്നം വെളിംപറമ്പില്‍ അബ്ദുല്‍ റഷീദിന്റെ (ഡ്രൈവര്‍, കെ എസ് ആര്‍ ടി സി, ആലപ്പുഴ) മകന്‍ മുഹമ്മദ് യാസീന്‍ (23) ആണ് മരിച്ചത്. ആലപ്പുഴയിലെ സ്വകാര്യ ഐ ടി ഐയിലെ വിദ്യാര്‍ഥി ആയിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് വിദ്യാലയത്തിലേക്കു പോകുമ്പോള്‍ അറവുകാട് ഭാഗത്ത് വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യാസീനിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം.