Connect with us

Kerala

ശബരിമല: പുനഃപരിശോധന ഹരജികളില്‍ ഇന്ന് വാദം തുടങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി |  ശബരിമല യുവതീ പ്രവേശന ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുമ്പാകെ വാദം തുടങ്ങും. രാവിലെ 10.30 മുതലാണ് വാദം. നേരത്തെ അഞ്ചംഗ ഭരണഘടാന ബെഞ്ച് യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് നടത്തിയ വിധിക്കെതിരെ ഹരജി സമര്‍പ്പിക്കപ്പെടുകയും പിന്നീട് കേസ് ഒമ്പതംഗ വിശാല ബെഞ്ചിന് മുമ്പാകെ വിശദ വാദം കേള്‍ക്കലിന് മാറ്റുകയുമായിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തെ യുവതി പ്രവേശനത്തിന് അനുകൂലമായി വിധി പ്രഖ്യാപനം നടത്തിയവരാരും പുതിയ ബെഞ്ചിലില്ലെന്നാണ് റിപ്പോര്‍ട്ട്.
എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.1954ല്‍ ഷിരൂര്‍ മഠം കേസില്‍ സുപ്രീംകോടതി ഏഴംഗ ബെഞ്ച് പുറുപ്പെടുവിച്ച വിധി കോടതി പുനഃപരിശോധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വാദം എത്രംദിവസം നീണ്ടുനില്‍ക്കുമെന്നോ തുടര്‍ച്ചയായി വാദം കേള്‍ക്കുമോയെന്നോ വ്യക്തമല്ല. വിഷയങ്ങള്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നതാണെങ്കിലും മറ്റ് മതവിഭാഗങ്ങളേക്കൂടി ബാധിക്കുന്നതാകതയാല്‍ കൂടുതല്‍ കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കാന്‍ കോടതി തയ്യാറായേക്കും.

കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ വിക്രംജിത്ത് ബാനര്‍ജി, കെ എം നടരാജ് എന്നിവരാകും ഹാജരാകുക.ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19ന് വിരമിക്കും. അതിനാല്‍ ഇപ്പോള്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ജൂലൈ 19ന് മുമ്പ് കേസില്‍ വിധി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

 

Latest