Connect with us

National

സൈറസ് മിസ്ട്രിക്ക് തിരിച്ചടി; അപലേറ്റ് അതോറിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി| സൈറസ് മിസ്ട്രിയെ വീണ്ടും ടാറ്റ സണ്‍സില്‍ ചെയര്‍മാനായി നിയോഗിച്ച നാഷണല്‍ കമ്പനി നിയമ അപ്‌ലേറ്റ് അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. അപ്ലേറ്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ ടാറ്റ സണ്‍സ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മിസ്ട്രിക്ക് സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 18നാണ് മിസ്ട്രിയെ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ച് നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണലിന്റെ അപ്‌ലേറ്റ് അതോറിറ്റി ഉത്തരവിറക്കിയത്. രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ടാറ്റ ഗ്രൂപ്പില്‍ 18 ശതമാനം ഓഹരികളാണ് സൈറസ് മിസ്ട്രിയുടെ കുടുംബത്തിനുള്ളത്. 2016 ഒക്‌ടോബര്‍ 24നാണ് മിസ്ട്രിയെ ടാറ്റയുടെ ചെര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. രത്തന്‍ ടാറ്റയുടെ പല നടപടികളേയും വിമര്‍ശിച്ചയാളായിരുന്നു സൈറസ് മിസ്ട്രി.

Latest