Kerala
ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി കുടുംബത്തിലെ നാല് പേര് മരിച്ചു
കോട്ടയം | കോട്ടയം -വൈക്കം റോഡ് ചേരുംചുവടില്‍ നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറി കുടുംബത്തിലെ നാല് പേര് മരിച്ചു.പത്ത് പേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന ഉദയംപേരൂര്‍ 10 മൈല്‍ മനക്കല് പടി വിശ്വനാഥന്, ഭാര്യ ഗിരിജ, മകന് സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ചേരുംചുവട് പാലത്തിനു സമീപം ഇന്ന് പുലര്‍ച്ചെ5.45 നായിരുന്നുഅപകടം. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്പ്പെട്ടവരെപുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസിനകത്തുള്ളവര്ക്കാണ് പരുക്കേറ്റത്. എന്നാല്‍ ആരുടെ പരുക്കും ഗുരുതരമല്ല.
---- facebook comment plugin here -----