Connect with us

National

യു പി പോലീസ് കസ്റ്റഡിയിലെടുത്ത കണ്ണൻ ഗോപിനാഥനെ വിട്ടയച്ചു

Published

|

Last Updated

ലക്നൗ | ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത മലയാളിയായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചു. ട്വിറ്ററില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  ‘ബനാന റിപബ്ലിക് ഓഫ് യു പി’യുടെ അതിർത്തി വരെ പോലീസ് കൊണ്ടുചെന്നാക്കി എന്നായിരുന്നു ട്വീറ്റ്. പത്ത് മണിക്കൂറിന് ശേഷമാണ് യു പി പോലീസ് കണ്ണൻ ഗോപിനാഥനെ വിട്ടയച്ചത്.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും പോകുന്നതിനിടെ യുപി അതിര്‍ത്തിയില്‍ വച്ച് പോലീസ് കണ്ണന്‍ ഗോപിനാഥനെ ഉച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അലിഗഢ് മുസ്ലിം സര്‍വകലാശാലക്ക് സമീപം റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. ഉത്തരവ് നടപ്പിലാക്കുക മാത്രമാണു ചെയ്യുന്നതെന്നു പോലീസ് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണന്‍ ശക്തമായ നിലപാടെടുത്തിരുന്നു. അലിഗഡ് ജില്ലയില്‍ കണ്ണന് പ്രവേശനം വിലക്കി മജിസ്ട്രേറ്റ് ഉത്തരവുണ്ട്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം.