Connect with us

Kerala

ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; പിന്നീട് പരിഗണിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് നിലവിലെ മദ്യനയം തുടരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും നിലവിലെ മദ്യനയം തുടരുമെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ഷവും പുതിയ മദ്യനയത്തിന് രൂപം കൊടുക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണയും പുതിയ മദ്യനയത്തിന് രൂപം കൊടുക്കും. മറ്റുള്ള കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ശമ്പളയിനത്തില്‍ വലിയൊരു ഭാഗം മദ്യത്തിനായി ചിലവിടുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് ഡ്രൈ ഡേ കൊണ്ടുവന്നത്. എന്നാല്‍ തലേ ദിവസം തന്നെ മദ്യം വാങ്ങി സൂക്ഷിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ ഡ്രൈ ഡേ തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ടൂറിസം മേഖലയില്‍നിന്നും ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒന്നാം തീയതികളില്‍ വിദേശമദ്യ വില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

Latest