Connect with us

Kerala

എം ജി സര്‍വകലാശാല വി സിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കോട്ടയം | എം ജി സര്‍വകലാശാല വി സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥി കസ്റ്റഡിയില്‍. ഗവേഷണ വിദ്യാര്‍ഥി ദീപ പി മോഹനെയാണ് ബലംപ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ദലിത് വിദ്യാര്‍ഥിയായതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ലാബ് സൗകര്യം അടക്കമുള്ളവ വി സി അനുവദിക്കില്ലെന്നാണ് ദീപയുടെ പരാതി.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ദീപ പരാതി നല്‍കിയിരുന്നു. അതേ സമയം സുരക്ഷാ കാരണങ്ങളാലാണ് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്.

മാര്‍ക്ക്ദാന വിവാദത്തില്‍ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാനോ ടെക്‌നോളജി വകുപ്പില്‍ സന്ദര്‍ശനത്തിനായി ഇന്ന് ക്യാമ്പസില്‍ എത്തുന്നുണ്ട്. ഇവിടെവെച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് ദീപ എത്തിയത്.

വൈസ് ചാന്‍സലര്‍ സാബു തോമസ് മേധാവിയായിരുന്ന നാനോ ടെക്‌നോളജി വകുപ്പില്‍ 10 വര്‍ഷമായി ഗവേഷണം നടത്തി വരുന്ന കണ്ണൂര്‍ സ്വദേശിയായവിദ്യാര്‍ഥിയാണ് ദീപ മോഹന്‍. ഗവേഷണം നീണ്ടു പോകാന്‍ കാരണം വി സി സാബു തോമസ് ആണെന്ന് ദീപ ആരോപിച്ചിരുന്നു.ഇത് സംബന്ധിച്ച് കോടതയിലും ഹരജി നല്‍കിയിട്ടുണ്ട്.