National
പശു മോഷണം ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു
അഗര്‍ത്തല | പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപം ഗൊരുര്ബന്ദില് താമസിക്കുന്ന മതിന് മിയ (29)യെയാണ് ആള്‍കൂട്ടം അടിച്ച് കൊന്നത്.
മതിന് മിയയെ രണ്ടു പശുക്കളുമായി ഞായറാഴ്ച ആള്‍ക്കൂട്ടം പിടികൂടിയതിന് ശേഷം ക്രൂരമായി മര്ദിക്കുകയായിരുന്നുമതിന് മിയയെ മേഘാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മതിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് രണ്ടാളുടെ പേരില്‍ പോലീസ് കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുണ്ട്. ആള്ക്കൂട്ടാക്രമണത്തിലാണ് മതിന് മിയ കൊല്ലപ്പെട്ടതെന്ന് സോനാമുര സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സൗവിക് ദേ പറഞ്ഞു.
---- facebook comment plugin here -----