Kerala
എ ബി വി പി സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം | തൃശൂര്‍ കേരള വര്‍മ കോളജില്‍ എസ് എഫ് ഐക്കാര്‍ ആക്രമിച്ചതായി ആരോപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് എ ബി വി പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള വര്‍മ കോളജില്‍ അക്രമം നടത്തിയ എസ് എഫ് ഐക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സെക്രട്ടേറിയറ്റ് പരിസരത്ത് മാര്‍ച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ഇത് പ്രവര്‍ത്തകര്‍ മറച്ചിടാന് ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്നും പിരിഞ്ഞ്പോകാതെ എ ബി വി പിക്കാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.
തൃശൂര്‍ കേരള വര്‍മ കോളജില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ നടത്താനുള്ള എ ബി വി പി ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതില്‍ എസ് എഫ് ഐക്കാര്‍ മര്‍ദിച്ചെന്നാണ് എ ബി വി പി ആരോപണം.
---- facebook comment plugin here -----