Connect with us

Kerala

ആരെയാണ് ഭായി നിങ്ങള്‍ അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നത്; പൗരത്വ ബില്ലില്‍ പ്രതികരിച്ച് ബെന്യാമിന്‍

Published

|

Last Updated

കോഴിക്കോട് |  പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്‌ലര്‍ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം- ബെന്യാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഈ രാജ്യത്ത് നിങ്ങള്‍ ആരെയാണ് ഭായി അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ബെന്യാമിന്‍ ചോദിച്ചു. ബില്ലിനെതിരെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേത് പോലെ കേരളത്തിലും പ്രതിഷേധം ശക്തമാകുകയാണ്. വിവിധ രാഷ്ട്രീ പാര്‍ട്ടികളും മത സംഘടനകളും വിവിധ പ്രക്ഷോഭങ്ങള്‍ ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ബെന്യാമിനെപോലുള്ള എഴുത്തുകാരുടെ നിലപാടുകള്‍.

 

 

---- facebook comment plugin here -----

Latest