Connect with us

International

നൈജറില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; 71 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

നിയാമെ: നൈജറില്‍ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരവാദികള്‍ 71 സൈനികരെ കൊലപ്പെടുത്തി. 12 പേര്‍ക്കു പരുക്കേറ്റു. ചില സൈനികരെ കാണാതായിട്ടുമുണ്ട്. മാലിയുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ തില്ലാബെരി മേഖലയിലാണ് ബോംബുകളും മറ്റുമുപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ നൈജര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായുധരായ അക്രമി സംഘത്തില്‍ നൂറുകണക്കിന് പേരുണ്ടായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

അക്രമത്തെ തുടര്‍ന്ന് സൈനികരും ഭീകര സംഘവുമായുണ്ടായ ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂറോളം തുടര്‍ന്നു. സംഭവത്തിന് പിന്നില്‍ ഏതു ഭീകര ഗ്രൂപ്പാണെന്ന് അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് നൈജര്‍ പ്രസിഡന്റ് ഇസോഫുമഹമൂദു ഈജിപ്തിലെ തന്റെ പരിപാടികള്‍ വെട്ടിച്ചുരുക്കി നിയാമേയിലേക്കു മടങ്ങി. മേഖലയില്‍ വന്‍തോതില്‍ സൈനികരെ വിന്യസിക്കുകയും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുക്കിഴക്കു ഭാഗത്തെ ബോക്കോ ഹറം തീവ്രവാദികളുമായും മാലിക്കും ലിബിയക്കും സമീപത്തായുള്ള പടിഞ്ഞാറന്‍ മേഖലയിലെ ഐ എസ് ബന്ധമുള്ള ഭീകര പ്രവര്‍ത്തകരുമായും ദീര്‍ഘകാലമായി ഏറ്റുമുട്ടല്‍ നടത്തിവരികയാണ് നൈജര്‍ സൈന്യം.

---- facebook comment plugin here -----

Latest