Ongoing News
സീറത്തുന്നബവിയ്യ പാടി അനാമിക
കാഞ്ഞങ്ങാട് | ബദറുദ്ദീന്‍ പാറന്നൂരിന്റെ സീറത്തുന്നബവിയ്യയില്‍ നിന്നുള്ള വരികളിലൂടെ ഹയര്‍ സെക്കന്‍ഡറി മാപ്പിളപ്പാട്ടില്‍ എ ഗ്രേഡ് സ്വന്തമാക്കി സി അനാമിക. കഴിഞ്ഞ തവണ ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ അനാമിക എ ഗ്രേഡ് നേടിയിരുന്നു.
സംസ്ഥാന കലോത്സവത്തില്‍ മലപ്പുറം കക്കോവ് പി കെ എം എം എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനാമിക റിയാലിറ്റി ഷോകളിലെയും സ്‌റ്റേജ് ഷോകളിലെയും സജീവ സാന്നിധ്യമാണ്. അഷ്‌റഫ് കൊണ്ടോട്ടിയാണ് അഞ്ച് വര്‍ഷത്തോളമായി മാപ്പിളപ്പാട്ട് പരിശീലിപ്പിക്കുന്നത്. കൊണ്ടോട്ടിയിലെ സിത്തു-ഷൈജ ദമ്പതികളുടെ മകളാണ് അനാമിക.







