Connect with us

National

മഹാരാഷ്ട്രയില്‍ നടന്നിരിക്കുന്നത് ജനാധിപത്യ ഹത്യയെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യ ഹത്യയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്ന് ലോക്‌സഭയില്‍ സംസാരിക്കവെ രാഹുല്‍ കുറ്റപ്പെടുത്തി. ജനാധിപത്യം ഇല്ലാതായാല്‍ സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുണ്ടാവുക എന്ന ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു.

തിങ്കളാഴ്ച സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ചോദ്യോത്തര വേളക്കിടെ ജനാധിപത്യ ഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ല സഭാ നടപടികള്‍ ഉച്ചക്കു 12 വരെ നിര്‍ത്തിവച്ചു. സഭാ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം കക്ഷികള്‍ നോട്ടീസ് നല്‍കിയിരുന്നു.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നതിനെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതേ തുടര്‍ന്ന് സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.

പാര്‍ലിമെന്റിനു പുറത്തും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. അത്യന്തം നാടകീയമായ നീക്കത്തിലൂടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഉപ മുഖ്യമന്ത്രിയായി അജിത് പവാറും സ്ഥാനമേറ്റിരുന്നു. സംസ്ഥാനത്ത് ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സഖ്യത്തിന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുമെന്ന് എന്‍ സി പി തലവന്‍ ശരത് പവാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു സംഭവവികാസമുണ്ടായത്. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ഫഡ്‌നാവിസിനെ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ നടപടിക്കെതിരെ ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

സഭയില്‍ വിശ്വാസം തെളിയിക്കാനാവശ്യമായ അംഗബലം ബി ജെ പിക്കില്ലെന്നാണ് സഖ്യം പറയുന്നത്. 288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന (56), എന്‍ സി പി (54), കോണ്‍ഗ്രസ് (44) എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. ചെറുകിട പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമായി 29 അംഗങ്ങളുണ്ട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍