Connect with us

Kerala

പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സ്‌കൂള്‍ കെട്ടിടം പൊളിക്കും

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച ബത്തേരിയിലെ സര്‍വജന സ്‌കൂളിലെ കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനം. രണ്ട് കോടി രൂപ മുടക്കി സ്‌കൂള്‍ കെട്ടിടം നവീകരിക്കും. നവീകരണത്തിനുള്ള എ്സ്റ്റിമേറ്റ് നാളെ തന്നെ തയ്യാറാക്കാനും സ്‌ക്കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം.

സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍, സെക്കന്‍ഡറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കാനും തീരുമാനമായി. യു പി ക്ലാസുകള്‍ക്ക് ഒരാഴ്ച കൂടി അവധി നല്‍കും. ഷഹ്ലയുടെ ക്ലാസിലെ കുട്ടികള്‍ക്ക് കൗണ്‍സില്‍ നല്‍കാനും യോഗം തീരുമാനിച്ചു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി പോലീസ് അധ്യാപകരേയും ഡോക്ടര്‍മാരും പ്രതിചേര്‍ത്ത് സ്വമേധയാ കേസെടുത്തിരുന്നു. പ്രധാനധ്യാപകന്‍ കെ കെ മോഹനന്‍, പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഷിജിലാണ് ഒന്നാം പ്രതി.

Latest