Connect with us

Kerala

ഒരു വര്‍ഷത്തിനിടെ ജോളിയുമായി നിരന്തരം സംസാരിച്ചവരെ പോലീസ് ചോദ്യം ചെയ്യും

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കൂടത്തായിയില്‍ കുടുംബത്തിലെ ആറ് പേരെ നിശ്ചിയ കാലയളിവില്‍ കൊന്നൊടുക്കിയ പ്രതി ജോളിയുടെ സുഹൃത്തുക്കളെ പോലീസ് ചേദ്യം ചെയ്യും. ഇതിനായി ജോളിയുടെ കോള്‍ ലിസ്റ്റിലെ വിവിരം ശേഖരിച്ച പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി. ഇന്ന് മുതല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കാനാണ് നീക്കം. . അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുമ്പ് രെ ജോളി നിരന്തരം ഫോണ്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോളിയുമായി നിരന്തരം സംസാരിച്ചവരെയെല്ലാം ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെല്ലാം ലിസ്റ്റിലുണ്ട്.
ലീഗ്, സി പി എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പവരുമായും ഇക്കാലയളിവില്‍ ജോളി നിരന്തരം സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ഇദ്ദേഹത്തോട് സ്ഥലത്തുണ്ടാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്.

അതേസമയം മരണപ്പെട്ട ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ ഒരു ബന്ധുവിനെ പോലീസ് ചാദ്യം ചെയ്‌തേക്കും. അന്വഷണത്തിന്റെ ഭാഗമായി പലതവണ പോലീസ് സിലിയുടെ വീട്ടിലെത്തി മൊഴി ശേഖരിച്ചിരുന്നു. സിലിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ വീണ്ടും പുറത്ത് എടുത്ത് റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന കാര്യം പൊലീസുദ്യോഗസ്ഥര്‍ സിലിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനെതിരെ ഇയാള്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചതാണ് ഇയാളെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest