Connect with us

Business

മാന്ദ്യം; ജിഎസ്ടി പിരിവ് പത്ത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് ഈ മാസം കഴിഞ്ഞ 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സെപ്റ്റംബറില്‍ 91,916 കോടി രൂപയാണ് ചരക്കു സേവന നികുതിയായി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. കഴിഞ്ഞ മാസം ഇത് 98,202 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തിലെ പിരിവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.67 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 94,442 കോടി രൂപയാണ് ലഭിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ് ഇതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

2019 സെപ്റ്റംബര്‍ മാസത്തില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 91,916 കോടി രൂപയാണ്. അതില്‍ സിജിഎസ്ടി 16,630 കോടി രൂപയും എസ്ജിഎസ്ടി 22,598 കോടി രൂപയും ഐജിഎസ്ടി 45,069 കോടി രൂപയും (ഇറക്കുമതിയില്‍ നിന്ന് 22,097 കോടി രൂപ ഉള്‍പ്പെടെ) സെസ് 7,620 കോടി രൂപയും (ഇറക്കുമതിയില്‍ നിന്ന് പിരിച്ച 728 കോടി രൂപ ഉള്‍പ്പെടെ) വരുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ (സെപ്റ്റംബര്‍ 30 വരെ) സമര്‍പ്പിച്ച ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളുടെ എണ്ണം (സ്വയം വിലയിരുത്തിയ റിട്ടേണിന്റെ സംഗ്രഹം) 75.94 ലക്ഷമാണ്.

Latest