Ongoing News
ഭക്തിയുടെ നിറവില്‍ കഅ്ബ കഴുകല്‍ ചടങ്ങ്
മക്ക: രാവിലെ വിശുദ്ധ കഅ്ബാലയത്തിലത്തെിയ മക്ക അമീര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന് അസ്സുദൈസ് , ഹറം കാര്യാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഗവര്‍ണ്ണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ചേര്‍ന്ന് കഅ്ബയുടെ വാതില്‍ തുറന്നു .
ശുദ്ധമായ പനിനീര് ദ്രാവകം ചേര്‍ത്ത സംസം വെള്ളം പ്രത്യേക പട്ടുതുണിയില്‍ മുക്കി കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ തുടച്ചു വൃത്തിയാക്കുകയും നിസ്കാരം നിര്‍വഹിക്കുകയും ചെയ്തു . തുടര്‍ന്ന് വിശുദ്ധ കഅ്ബയെ ത്വവാഫ് ചെയ്ത് നമസ്കാരം നിര്‍വഹിച്ചതോടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി
---- facebook comment plugin here -----