Connect with us

Kerala

ഉമ്മയെ കാണാനുള്ള മുഹമ്മദ് സക്കറിയ്യയുടെ അപേക്ഷ നിരസിച്ചു; രാജ്യത്ത് ക്രമസമാധാന പ്രശ്‌നമെന്ന് കോടതി

Published

|

Last Updated

ബെംഗളൂരു: അസുഖബാധിതയായ ഉമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തേടി ബെംഗളൂരു സ്‌ഫോടന കേസിലെ വിചാരണ തടവുകാരന്‍ മുഹമ്മദ് സക്കറിയ നല്‍കിയ അപേക്ഷ കോടതി തള്ളി.

കശ്മീരിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് സുരക്ഷാ ഭീഷണി നിലനില്‍ക്കുകയാണ്. ബെംഗളൂരുവിലടക്കം പ്രത്യേക ജാഗ്രാത നിലനില്‍ക്കുന്നു. പോലീസിന് കൂടുതല്‍ സുരക്ഷാ ചുമതലയുണ്ട്. ഇതിനാല്‍ സക്കറിയക്കൊപ്പം കേരളത്തിലേക്ക് അകമ്പടിപോകാനും തിരിച്ചും നിലവിലെ സാഹചര്യത്തില്‍ പോലീസിനാകില്ല. അപേക്ഷ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജ് സദാശിവ എസ് സുല്‍ത്താന്‍പുരി പറഞ്ഞു.

2008ലെ ബെംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണ തടവില്‍ കഴിയുകയാണ് പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് സക്കറിയ. കേസിലെ എട്ടാം പ്രതിയാണ് അദ്ദേഹം.

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാവ് കെ ബിയ്യുമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തെ അനുമതിയായിരുന്നു സക്കരിയ തേടിയിരുന്നത്.