Connect with us

National

യു പിയില്‍ കാണാതായ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; അയല്‍വാസി അറസ്റ്റില്‍

Published

|

Last Updated

ജലോം: ഉത്തര്‍പ്രദേശിലെ ജലോം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി. ജലോം അറ്റാ ഏരിയയില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ 14 വയസുകാരിയുടെ മൃതദേഹമാണ് ദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രഞ്ജിത് അഹിര്‍വാര്‍ എന്ന അയല്‍വാസി അറസ്റ്റിലായി. ഇയാള്‍ നേരത്തെ മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്ന് ജാന്‍സി ഡി ഐ ജി സുഭാഷ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ നിന്ന് പുറത്ത് പോയ പെണ്‍കുട്ടി തിരിച്ചെത്താതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിപ്പറഞ്ഞ നിലയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൊല്ലപ്പെട്ട പെണ്‍കുട്ടിപീഡനത്തിന് ഇരയായിരുന്നോ എന്ന് ഉറപ്പിക്കാന്‍ സാധിക്കൂ എന്നും ഡി ഐ ജി പറഞ്ഞു.

---- facebook comment plugin here -----

Latest