Gulf
ആര് എസ് സി ഹജ്ജ് വളണ്ടിയര്‍: ഒന്നാം ഘട്ട ട്രെയിനിംഗ് പൂര്‍ത്തിയായി
റിയാദ്: ഹജ്ജ് കര്‍മത്തിനെത്തുന്ന വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നതിനായി ആര് എസ് സി വളണ്ടിയര്‍മാര്‍ക്ക് റിയാദ് ഘടകം സംഘടിപ്പിച്ച ട്രൈനിംഗിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ബഷീര്‍ മിസ്ബാഹിയുടെ അധ്യക്ഷതയില്‍ ഉമര്‍ പന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍ വിഷയാവതരണം നടത്തി. ബത്ത അല്‍ ഖലീജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജമാല്‍ സഖാഫി, ഷാജല്‍ മടവൂര്‍, ലത്വീഫ് തിരുവമ്പാടി, ഉമറലി കോട്ടക്കല്‍, നൗഫല്‍ പട്ടാമ്പി പ്രസംഗിച്ചു. റഫീഖ് പള്ളിക്കല്‍ ബസാര്‍ സ്വാഗതവും റോഷിഖ് കൊടുവള്ളി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----