Connect with us

Kerala

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Published

|

Last Updated

മുംബൈ: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ബീഹാറി സ്വദേശനിയുടെ പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും.
ജാമ്യഹരജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു.
ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കാം.

എന്നാല്‍ ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി ഹാജരാക്കിയിരുന്നു. ബിനോയ് സ്വന്തം ഇമെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബൈ സന്ദര്‍ശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.

ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ക്കാണ് വിശദമായ മറുപടി പ്രതിഭാഗം ഇന്ന് നല്‍കുക.

ഇരുവിഭാഗത്തിന്റെയും വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി പറയുക.

Latest