Connect with us

Kozhikode

ധാർമിക വിദ്യയിലൂടെ മാത്രമേ സമാധാനം സാധ്യമാകു: ഖലീൽ തങ്ങൾ

Published

|

Last Updated

കോഴിക്കോട്: ധാർമിക വിദ്യയിലൂടെ മാത്രമേ ലോകത്ത് സമാധാനമുണ്ടാക്കാൻ സാധ്യമാകു എന്നും മദ്‌റസാധ്യാപകർ ആത്മീയതയിലൂന്നിയ ധാർമിക വിദ്യാഭ്യാസ പ്രചാരകരാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി ഉദ്ബോധിപ്പിച്ചു.

എസ് ജെ എം സെൻട്രൽ കമ്മിറ്റി കോഴിക്കോട് സമസ്ത സെന്ററിൽ സംഘടിപ്പിച്ച ദ്വിദിന മൗൾഡിംഗ് ലീഡേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാന്പിന് തെന്നല അബൂഹനീഫൽ ഫൈസി പതാക ഉയർത്തിയതോടെ തുടക്കമായി. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖപ്രഭാഷണം നിർവഹിച്ചു.

ലീഡർഷിപ്പ് എന്ന വിഷയം ഡോ. അബ്ദുൽ അസീസ് ഫൈസിയും നേതാവിന്റെ സംസ്‌കാരം റഹ്‌മത്തുല്ല സഖാഫി എളമരവും അവതരിപ്പിച്ചു.അക്കൗണ്ടിംഗ് സ്റ്റഡി എന്ന വിഷയം ഇന്ന് അശ്ഹർ പത്തനംതിട്ടയും മുപ്പതാം വാർഷിക പദ്ധതിയും സിറാജ് ക്യാമ്പയിൻ വിശദീകരണവും സുലൈമാൻ സഖാഫി കുഞ്ഞുകുളവും അവതരിപ്പിക്കും. റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരുടെ നസ്വീഹത്തോടെ ക്യാമ്പ് സമാപിക്കും. പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം പ്രസംഗിച്ചു.

Latest