Connect with us

Kerala

കെ രാജനെ ചീഫ് വിപ്പാക്കാന്‍ സി പി ഐ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഒല്ലൂര്‍ എം എല്‍ എ. കെ രാജനെ നിയോഗിക്കാന്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി നല്‍കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചിരിക്കുന്നത്. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ഇ പി ജയരാജനെ വീണ്ടും മന്ത്രിസഭയിലെടുത്തപ്പോള്‍ സി പി ഐക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായിരുന്ന ചീഫ് വിപ്പ് പദവി.

വിവാദത്തെ തുടര്‍ന്ന് ജയരാജന്‍ രാജിവച്ചപ്പോള്‍ എം എം മണിയാണ് പുതുതായി മന്ത്രിസഭയിലെത്തിയത്. ജയരാജനെ തിരിച്ചെടുക്കുകയാണെങ്കില്‍ മറ്റെതെങ്കിലും സി പി എം മന്ത്രി ഒഴിയട്ടെ എന്നായിരുന്നു സി പി ഐയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സി പി എം തയാറായില്ല. പകരം സി പി ഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കുകയായിരുന്നു.

നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവക്കു പുറമെ ചീഫ് വിപ്പ് സ്ഥാനം കൂടിയാകുമ്പോള്‍ സി പി ഐക്ക് ആറ് കാബിനറ്റ് പദവികളാകും. പ്രളയ സമയത്ത് സംസ്ഥാനത്തിന് അധിക ചെലവ് ഒഴിവാക്കുന്നതിനെന്ന് വ്യക്തമാക്കിയാണ് സി പി ഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാതിരുന്നത്. ആ നിലപാടാണ് ഒരു വര്‍ഷത്തിനു ശേഷം പാര്‍ട്ടി തിരുത്തുന്നത്.

Latest