Ongoing News
ഫോക്സാം ഗ്രാന്റ് പ്രിക്സ്; ചിത്രക്ക് സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണം
സോളന്ടുന: സ്വീഡനില്‍ നടക്കുന്ന ഫോക്സാം ഗ്രാന്റ് പ്രിക്സില്‍ ഇന്ത്യയുടെ മലയാളി താരം പി യു ചിത്രക്ക് സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണം. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യനായ ചിത്ര ഇത്തവണ നാല് മിനുട്ട് 12.65 സെക്കന്‍ഡ് കൊണ്ടാണ് ഓടിയെത്തിയത്. ചിത്രയുടെ ഈ സീസണിലെ മികച്ച സമയമാണിത്. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ കെനിയയുടെ മേഴ്സി ഷെറോണോയാണ് മീറ്റില്‍ വെള്ളി നേടിയത്.
കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും പി യു ചിത്ര സ്വര്‍ണം നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി താരം ജിന്സണ് ജോണ്സണ് പുരുഷന്മാരുടെ 1500 മീറ്ററില്‍ വെള്ളിയുണ്ട്. 3:39:69 സെക്കന്‍ഡിലാണ് ജിന്സണ് ഫിനിഷ് ചെയ്തത്. സ്വീഡന്റെ ആന്‍ഡ്രേസ് ആംഗ്രീനാണ് സ്വര്‍ണം (3:39:68).
---- facebook comment plugin here -----