Connect with us

Kerala

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്ന് വിജിലന്‍സ് എഫ്‌ഐആര്‍

Published

|

Last Updated

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് എം ഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതീവഗുരുതരാവസ്ഥയിലുള്ള പാലത്തില്‍ ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും പാലം പൊളിച്ചു പണിയുക തന്നെ വേണമെന്നും വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.

കിറ്റ്‌കോ മുന്‍ എം ഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ് ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജര്‍ എം ഡി തങ്കച്ചന്‍ എന്നിവര്‍ക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. കരാറുകാരനുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. പാലം നിര്‍മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് കമ്പികള്‍ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാന്‍ പാലത്തിന്റെ ഡിസൈന്‍ മാറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest