National
മന്ത്രി പദവിയില്ലാതെ മനേക; പ്രോ ടേം സ്പീക്കറായേക്കും
ന്യൂഡല്‍ഹി: കഴിഞ്ഞ സര്‍ക്കാറില്‍ വനിതാ-ശിശുക്ഷേമ മന്ത്രിയായിരുന്ന മനേകാ ഗാന്ധിക്ക് ഇത്തവണ മന്ത്രി സ്ഥാനമില്ല. അവര്‍ പ്രോ ടേം സ്പീക്കറായേക്കുമെന്നാണ് സൂചന. പുതിയ എം പിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക, സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനു മുമ്പ് സഭാ നടപടികള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ് പ്രോ ടേം സ്പീക്കറുടെ മുഖ്യ ചുമതലകള്‍.
ഇത്തവണ യു പിയിലെ സുല്‍ത്താന്‍പൂരില്‍ നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മനേക നാല് മന്ത്രിസഭകളില്‍ അംഗമായിരുന്നു. എട്ടു തവണ എം പിയായിട്ടുണ്ട്.
---- facebook comment plugin here -----