Connect with us

Kerala

ആദ്യം മാതാവിന്റെ കാമുകന്‍ മര്‍ദിച്ചു, ഇപ്പോള്‍ മാതാവും; എട്ടു വയസുകാരന്‍ ആശുപത്രിയില്‍

Published

|

Last Updated

തൊടുപുഴ: ഇടുക്കിയിലെ ഉപ്പുതറയില്‍ മാതാവിന്റെ കാമുകന്റെ മര്‍ദനമേറ്റ എട്ടു വയസുകാരന് മാതാവില്‍ നിന്നു വീണ്ടും മര്‍ദനം. പരുക്കേറ്റ കുട്ടിയെ ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ ജയിലിലായിരുന്ന മാതാവ് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു മര്‍ദനം. ജയിലില്‍ പോകാന്‍ ഇടയാക്കിയത് കുട്ടിയുടെ മൊഴിയാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇത്.

മാതാവിന്റെ കാമുകനായ പത്തേക്കര്‍ അനീഷുമായുള്ള ബന്ധം അസുഖം ബാധിച്ച് കിടപ്പിലായ പിതാവിന്റെ മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ ആദ്യം മര്‍ദിച്ചത്. അനീഷാണ് കുട്ടിയെ അടിച്ചത്. കുട്ടിയുടെ മുത്തശ്ശിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് അനീഷിനെ പോലീസ് അറസ്റ്റു ചെയ്തു. മര്‍ദിക്കുന്നതില്‍ നിന്ന് അനീഷിനെ തടഞ്ഞില്ലെന്ന പരാതിയില്‍ പിന്നീട് മാതാവിനെയും അറസ്റ്റു ചെയ്യുകയായിരുന്നു. മുത്തശ്ശിയുടെ സംരക്ഷണയിലാണ് നിലവില്‍ കുട്ടിയും സഹോദരങ്ങളും കഴിയുന്നത്.

---- facebook comment plugin here -----

Latest