Connect with us

National

പിതാവ് പഠിപ്പിച്ചത് എല്ലാത്തിനെയും സ്‌നേഹിക്കാന്‍: രാജീവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: എല്ലാത്തിനെയും സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് പിതാവ് തന്നെ പഠിപ്പിച്ചതെന്നും ഒന്നിനെയും വെറുക്കാന്‍ പഠിപ്പിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. വാത്സല്യനിധിയും കരുണയുള്ളവനുമായിരുന്നു പിതാവെന്നും രാഹുല്‍ വ്യക്തമാക്കി.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഹരിവംശ് റായ് ബച്ചന്റെ കവിതയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലായിപ്പോഴും തന്റെ ഹീറോ ആയിരിക്കും പിതാവെന്ന് പ്രിയങ്ക കുറിച്ചു.
രാജീവിനെ സംസ്‌കരിച്ച ഡല്‍ഹിയിലെ വീര്‍ഭൂമിയിലെത്തി രാഹുലും പ്രിയങ്കയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും ആദരവ് അര്‍പ്പിച്ചു.

മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തി. തീവ്രവാദ വിരുദ്ധ ദിനമായി കൂടി ആചരിക്കുന്ന ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest