National
ഗോഡ്സെ ഗാന്ധിജിയുടെ ശരീരത്തെ കൊന്നു; പ്രഗ്യാ ആത്മാവിനെയും- കൈലാസ് സത്യാര്‍ഥി
ന്യൂ ഡല്‍ഡി: ഗാന്ധിജിയെ വെടിവെച്ച്കൊന്ന ഗോഡ്സയെ മഹത്വവത്ക്കരിച്ച് സംസാരിച്ച ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ രൂക്ഷവിമര്‍ശനവുമായി നോബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ഥി. നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ച് കൊന്നത് ഗാന്ധിജിയുടെ ശരീരത്തെയാണ്. എന്നാല്‍ പ്രഗ്യാ സിംഗ് കൊന്നത് അഹിംസയും സഹിഷ്ണുതയും സമാധാനവും മുറകെപിടിച്ച അദ്ദേഹത്തന്റെ ആത്മാവിനെയാണെന്നും സത്യാര്‍ഥി പറഞ്ഞു.
എല്ലാ രാഷ്ട്രീയത്തിനും മുകളിലാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആശയങ്ങള്ക്കമുള്ള സ്ഥാനം. ഗാന്ധിയെ അവഹേളിച്ച പ്രഗ്യാ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബി ജെ പി നേതൃത്വം രാജ്യധര്‍മം പാലിക്കണമെന്നും സത്യാര്‍ഥി പറഞ്ഞു.
---- facebook comment plugin here -----