Connect with us

Sports

കളി നിയന്ത്രിക്കാന്‍ വനിതകള്‍

Published

|

Last Updated

ക്വാലലംപുര്‍: പുരുഷന്‍മാരുടെ ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കാന്‍ വനിതകളെ മാത്രം നിയോഗിച്ചു കൊണ്ട് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ചരിത്ര നീക്കം. എ എഫ് സി വന്‍കരാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ മ്യാന്‍മറിന്റെ യാംങോന്‍ യുനൈറ്റഡും കംബോഡിയയുടെ നാഗ വേള്‍ഡും തമ്മിലുള്ള മത്സരമാണ്് വനിതാ റഫറിമാര്‍ നിയന്ത്രിക്കുക.
ജാപനീസ് റഫറി യോഷിമി യമാഷിത, അസിസ്റ്റന്റുമാരായ മകോതോ ബൊസോനോ, നവോമി ടെഷിറോഗി എന്നിവര്‍ ഇന്ന് തുവുന്ന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നിയന്ത്രിക്കും.

ഏഷ്യന്‍ ഫുട്‌ബോണ്‍ കോണ്‍ഫെഡറേഷന്റെ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് മൂന്ന് വനിതകള്‍ റഫറിമാരാകുന്നത്. ഏഷ്യന്‍ ഫുട്‌ബോളിലെ നാഴികക്കല്ലാണിത് – വാര്‍ത്താ കുറിപ്പില്‍ എ എഫ് സി പറഞ്ഞു.

ഏഷ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ് എ എഫ് സി കപ്പ്.
വനിതാ റഫറിമാര്‍ എ എഫ് സി കപ്പില്‍ അസിസ്റ്റന്റുമാരായിട്ടുണ്ട്. 2014 ല്‍ ആസ്‌ത്രേലിയക്കാരായ സാറ ഹോയും അലിസന്‍ ഫഌന്നുമാണ് ഈ രംഗത്ത് ആദ്യം മികവറിയിച്ചത്.

2016, 2018 ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിലും 2018 വനിതാ ഏഷ്യന്‍ കപ്പിലും റഫറി ആയതിന്റെ പരിചയ സമ്പത്ത് യമാഷിതക്കുണ്ട്.
എ എഫ് സി കപ്പില്‍ റഫറിയാവുക എന്നത് സ്വപ്‌നമായിരുന്നുവെന്ന് യമാഷിത പ്രതികരിച്ചു.

ആദ്യ വനിതാ മാച്ച് റഫറി

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആദ്യ വനിതാ മാച്ച് റഫറിയെന്ന ബഹുമതി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ജിഎസ് ലക്ഷ്മിക്ക്. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്ക് സാധിക്കും. ക്ലയര്‍ പൊളോസാക് എന്ന ഓസ്‌ട്രേലിയന്‍ വനിതാ അമ്പയര്‍ ഈ മാസം ആദ്യം പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ചതിന് പിന്നാലെയാണ് ഐസിസിയുടെ മറ്റൊരു വിപ്ലവകരമായ തീരുമാനം. പൊളോസാക് ഉള്‍പ്പെടെ അമ്പയര്‍മാരുടെ ഡെവലപ്‌മെന്റ് പാനലില്‍ ഏഴു വനിതകളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവാനി മിശ്ര, സുയെ റെഡ്‌ഫെന്‍, മേരി വാല്‍ഡ്രോണ്‍, എലോയ്‌സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പുതുതായി ഇടംലഭിച്ചവര്‍. റഫറി പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ലക്ഷ്മി സന്തോഷം പ്രകടിപ്പിച്ചു. 2008-09 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. വലിയ ബഹുമതിയാണ് ഐസിസിയുടെ തീരുമാനമെന്ന് ലക്ഷ്മി പ്രതികരിച്ചു. ഐസിസിക്കും ബിസിസിഐക്കും ഏറെ നന്ദി പറയുന്നതായും അവര്‍ പറഞ്ഞു. സ്ത്രീപുരുഷഭേദമന്യേ ഏവര്‍ക്കും തുല്യ സ്ഥാനം നല്‍കുകയെന്നതാണ് ഐസിസിയുടെ ലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചുന്നതെന്നും ഐസിസി വ്യക്തമാക്കി.

Latest