Connect with us

National

ഗുജറാത്തിലെ മോദി സര്‍ക്കാറിനെ പിരിച്ചുവിടാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു: യശ്വന്ത് സിന്‍ഹ

Published

|

Last Updated

ന്യൂഡല്‍ഹി: 2002ലെ മുസ്ലിം വംശഹത്യാ കലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയ് തിരുമാനിച്ചിരുന്നതായി മുന്‍ ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ.

എന്നാല്‍ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി തടയുകയായിരുന്നെന്നും വാജ്‌പേയ് മന്ത്രിസഭയില്‍ അഗംകൂടിയായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു.
ഗുജറാത്തില്‍ കൂട്ടക്കൊലകള്‍ ഉണ്ടായതിന് പിന്നാലെ ഗോവയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മോദി രാജിവെക്കണമെന്ന് വാജ്‌പേയ് ആവശ്യപ്പെട്ടു. മോദി അതിന് തയ്യാറാവുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടുമെന്നും പറഞ്ഞു. എന്നാല്‍ അഡ്വാനിയുടെ ഇടപെടല്‍ മോദിയെ രക്ഷിക്കുകയായിരുന്നു. മോദി സര്‍ക്കാറിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന് അഡ്വാനി ഭീഷണി മുഴക്കി. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വാജ്‌പേയിക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നുവെന്നും സിന്‍ഹ പറഞ്ഞു.

മോദി സര്‍ക്കാറിന്റെ ഭരണത്തേക്കാള്‍ ജി ഡി പി നിരക്ക് മന്‍മോഹന്‍ സര്‍ക്കാറിന്റ കാലത്ത് ഉണ്ടായെന്നും സിന്‍ഹ പറഞ്ഞു. മുന്‍പ്രധാനമന്തി രാജീവ് ഗാന്ധി നാവികസേന കപ്പലിനെ അവധിയാഘോഷത്തിന് ഉപയോഗിച്ചെന്ന മോദിയുടെ പരാമര്‍ശം ഒരു പ്രധാധനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest