Connect with us

Gulf

സൗഹൃദ കൂട്ടായ്മയിലെ ഇഫ്താറുകള്‍ക്ക് വന്‍ ജനപങ്കാളിത്തം

Published

|

Last Updated

മുസഫ്ഫ: വര്‍ഷങ്ങളായി അബുദാബി-മുസഫ്ഫ- ഐക്കാട് റസിഡന്‍സി സിറ്റി (വലിയ ലേബര്‍ ക്യാമ്പ്) ല്‍ ഒരുക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനപങ്കാളിത്തം.
ചെറിയ ശമ്പളക്കാര്‍ക്കാരെ ലക്ഷ്യമിട്ടാണ് ഇഫ്താര്‍ ഒരുക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകളാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ സംയുക്തമായി പള്ളിവാരന്തയില്‍ നോമ്പ് തുറക്കുമ്പോള്‍ മലയാളികളടക്കം മറ്റു രാജ്യക്കാരും ഇഫ്താറിന്റെ ഭാഗമാകുകയായിരുന്നു.

ആളുകള്‍ വര്‍ധിച്ചു നൂറിലധികമായപ്പോള്‍ ചിലവുകളും വര്‍ധിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ നോമ്പുകാരെ പ്രതീക്ഷിക്കാമെന്ന് മനസ്സിലാക്കി ഉദാരമതികളെ സമീപിച്ചു അന്നന്നേക്കുള്ള വിഭവങ്ങള്‍ സ്വരൂപിച്ച് ഇഫ്താര്‍ സംഗമം ദിവസവും സജീവമാക്കുകയും ചെയ്തു.
ജനപങ്കാളിത്തത്താല്‍ ചെ ലവ് അധികരിച്ചപ്പോള്‍ കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരുമായവര്‍ ഇവിടം സന്ദര്‍ശിക്കുകയും വേണ്ടുന്ന സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അഞ്ഞൂറിലധികം ആളുകള്‍ ഇന്ന് ഇഫ്താറിനായി എത്തുന്നു. അതിനാല്‍ തന്നെ ഭക്ഷണ വിതരണം ചിലസമയത്ത് അപ്രായോഗികമായി വരുന്നുണ്ട്. ഇത്രയും പേര്‍ക്കുള്ള ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നതിനാണ് ഉദാരമതികളുടെ സഹായം ഇപ്പോള്‍ തേടുന്നത്. കേരളക്കരയെ ഓര്‍മിക്കും വിധത്തിലാണ് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നോമ്പ് തുറ പ്രവര്‍ത്തനങ്ങള്‍. തുടര്‍ച്ചയായ മണിക്കൂറുകളുടെ ജോലികള്‍ക്ക് ശേഷം വൈകുന്നേരം വിശ്രമമെടുക്കാതെ പള്ളി വരാന്തയിലേക്ക് എത്തുന്നു.
അസര്‍ നിസ്‌കാരനന്തരം ജലീല്‍ പെരുമ്പാവൂര്‍, അഷ്‌റഫ് സഖാഫി പട്ടാമ്പി, അബ്ദുല്‍ നാസര്‍ കണ്ണൂര്‍, ഹമീദ് പേരാമ്പ്ര, അന്‍സാര്‍, അബൂബക്കര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍ട്രോളര്‍മാരായ നൗഷാദ് ഓമച്ചപ്പുഴ, സൈനുല്‍ ആബിദ് മണ്ണാര്‍ക്കാട്, സത്താര്‍ പാറക്കാട്ട്, നിഷാദ്, അജ്മല്‍ വേങ്ങര, ഖലീല്‍ പി പി, അബ്ദുല്‍ റഷീദ്, മൂസക്ക, ശഫീഖ്, അര്‍ഷാദ് പാറക്കാട്ട്, ഫൈസല്‍ പട്ടാമ്പി തുടങ്ങിയവരാണ് ഇഫ്താര്‍ സംഗമത്തിന് വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്തുന്നത്.
റിപ്പോര്‍ട്ട്:
താജുദ്ദീന്‍ സലാഹ് ഐക്കാട്

Latest