National
വഴി നല്‍കിയില്ല; ടാക്സി ഡ്രൈവറെ യുവാവ് അടിച്ചു കൊന്നു
ഗാസിയാബാദ്: വഴി നല്‍കിയില്ലെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ യുവാവ് ബേസ് ബോള്‍ ബാറ്റു കൊണ്ട് അടിച്ചു കൊന്നു. ലഖാന് സിംഗ് (32) എന്നയാളാണ് ഗാസിയാബാദിലെ ഖോദ കോളനിയിലുണ്ടായ സംഭവത്തില്‍ ദാരുണമായി മരിച്ചത്. ലഖാന് സിംഗിന്റെ ടാക്സി എതിരെ വന്ന തനിക്ക് വഴി നല്‍കിയില്ലെന്ന് ആരോപിച്ച് കോളനി നിവാസിയായ മോഹിത് യാദവ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു.
കാറിന്റെ ഡോര്‍ തകര്‍ത്ത ശേഷം ലഖാന് സിംഗിനെ പുറത്തേക്കു വലിച്ചിറക്കിയായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ലഖാനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലഖാനിന്റെ സഹോദരന് നല്കിയ പരാതി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സംഭവ ശേഷം ഒളിവില്‍ പോയ മോഹിതിനെ കണ്ടെത്താനായിട്ടില്ല.
---- facebook comment plugin here -----