National
ബ്രിട്ടീഷ് പൗരത്വം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര വകുപ്പിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച് ബി ജെ പി എം പി സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര വകുപ്പിന്റെ നോട്ടീസ്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയിലെ സത്യാവസ്ഥ എന്താണെന്ന് രണ്ട് ആഴ്ചക്കകം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏഴ്ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാല്ഘട്ടങ്ങള് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇത്തരം ഒരു നോട്ടീസുമായി ആഭ്യന്തര വകുപ്പ് ഇറങ്ങിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. തനിക്ക് വിദേശ പൗരത്വമില്ലെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയതാണ്. എങ്കിലും രാഹുലിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന ആരോപണം ഉന്നയിച്ച് വോട്ടെടുപ്പില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനാകൂമോയെന്നാണ് ബി ജെ പി നോക്കുന്നതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്.