Connect with us

Kerala

കാസർകോട്ട് കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായ റിപ്പോര്‍ട്ടുകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. മണ്ഡലത്തില്‍ മൂന്നിടത്ത് കള്ളവോട്ട് നടന്നതായി കമ്മീഷന്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. റീപോളിംഗ് വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ്. പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് മീണ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും.

പിലാത്തറ എ യു പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പഞ്ചായത്തംഗം എം പി സലീന, മുന്‍ അംഗം സുമയ്യ, പത്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ പത്മിനി ഈ ബൂത്തില്‍ രണ്ടുതവണ വോട്ട് ചെയ്തപ്പോള്‍ സലീനയും സുമയ്യയും ഇവിടുത്തെ വോട്ടര്‍മല്ലാതിരുന്നിട്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. എം പി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും ശിപാര്‍ശയുണ്ട്.

Latest