Kerala
കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് ആരോപണവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: ജില്ലയില്‍ വീണ്ടും കോണ്‍ഗ്രസിന്റെ കള്ളവോട്ട് ആരോപണം. തളിപ്പറമ്പ് മണ്ഡലത്തിലെ 172, 171 ബുത്തുകളിലാണ് കോണ്‍ഗ്രസ് ക്രമക്കേട് ആരോപിക്കുന്നത്.
171-ാം നമ്പര്‍ ബൂത്തില്‍ കയറി സി പി എം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബഹളത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടത്തേക്ക് എത്തിയപ്പോള്‍ 172-ാം നമ്പര്‍ ബൂത്തില്‍ 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നാണ് ആരോപണം.
കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെട്ട കല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണം. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് നേരത്തേ ആരോപണമുയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
ജനപ്രതിനിധികള്‍, മുന്‍പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി – വ്യവസായി പ്രതിനിധികള്‍ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു