National
ഒന്നാം ഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നുവെന്ന് യെച്ചൂരി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വെസ്റ്റ് ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ വൻ കൃത്രിമം നടന്നതെന്ന് അദ്ദേഹം ബംഗാളിൽ മാധ്യമങ്ങളോട് പറഞ്ഞു.
ത്രിപുരയിൽ വോട്ട് ചെയ്യാൻ എത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളെ മർദിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിൽ ഉച്ചക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിങ് ആരംഭിച്ചതെന്നു യന്ത്രങ്ങൾ തകരാറിലായത് അപ്രതീക്ഷിതമാണെന്നും യെച്ചൂരി ആരോപിച്ചു.
സംഭവങ്ങളിൽ തിരഞ്ഞേടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ കമ്മീഷൻെറ വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----