Connect with us

National

50 ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന് ആവശ്യം; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയത്. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജരിവാള്‍, കപില്‍ സിബില്‍, അഭിഷേക് സിഗ് വി, സുധാകര്‍ റെഡ്ഡി എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വോട്ടിങ് യന്ത്രത്തില്‍ വിവി പാറ്റ് കാണിക്കേണ്ടത് ഏഴ് സെക്കന്റാണെന്നിരിക്കെ പലയിടത്തും ഇത് മുന്ന് സെക്കന്റില്‍ താഴെയാണ് കാണിക്കുന്നത്. വിവി പാറ്റ് എണ്ണാന്‍ ആറ് ദിവസമെടുക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍രെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആന്ധ്രയില്‍ പ്രതികാരബുദ്ധിയോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടല്‍ നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് വോട്ടിംഗ് മെഷീനില്‍ വിശ്വാസമില്ലെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ബിജെപിയെ ജയിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിഎം കേടാക്കുന്നുവെന്നും കെജരിവാള്‍ ആരോപിച്ചു.